Tuesday, April 19, 2011

വെല്‍ഫയര്‍ പാര്‍ട്ടി നിലവില്‍ വന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരത്തില്‍പരം പ്രതിനിധികളെ സാക്ഷി നിര്‍ത്തി ഗോതമ്പ് കതിരുകള്‍ ആലേഖനം ചെയ്ത മൂവര്‍ണക്കൊടി ദേശീയ ഭാരവാഹികള്‍ അനാഛാദനം ചെയ്തതോടെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനായി വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഉദയം ചെയ്തു. ന്യൂദല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ നടന്ന രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ ഹര്‍ഷാരവങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കുമിടയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇന്ത്യന്‍ നാഷനല്‍ ലീഗ്
, അംബേദ്കര്‍ സമാജ് പാര്‍ട്ടി, ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ, ഉത്തര്‍പ്രദേശ് പര്‍ച്ചം പാര്‍ട്ടി, മര്‍കസി ജംഇയ്യത്ത് അഹ്ലെ ഹദീസ്, മര്‍കസി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ നേതാക്കളും നിരവധി ആക്ടിവിസ്റ്റുകളും വേദിയിലെത്തി പുതിയ പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചു. പാര്‍ട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ജോഗീന്ദര്‍ ശര്‍മ എന്നിവര്‍ നല്‍കിയ സന്ദേശങ്ങള്‍ കണ്‍വെന്‍ഷനില്‍ വായിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ സുബ്രഹ്മണി (തമിഴ്നാട്)
, മഹേന്ദര്‍ (ഝാര്‍ഖണ്ഡ്), ലളിതാ നായിക് (കര്‍ണാടക), സൂര്യ രാമറാവു (ആന്ധ്ര പ്രദേശ്), കിഷോര്‍ ലാല്‍ ഇന്ത്യന്‍ നാഷനല്‍ ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍, മര്‍കസി ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് നേതാവ് മുഫ്തി അര്‍ശദ് ഖാസിമി,
  ഉത്തര്‍ പ്രദേശ് പര്‍ച്ചം പാര്‍ട്ടി പ്രസിഡന്റ് സുബ്ഹാന്‍ അഹ്മദ് ഇസ്ലാഹി എന്നിവരാണ് വേദിയിലെത്തി പാര്‍ട്ടിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ഇവരെ കൂടാതെ ദേശീയ ഭാരവാഹികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി അംഗങ്ങളും അഭിവാദ്യം നേര്‍ന്നു. കേരളത്തില്‍ നിന്ന് പ്രൊഫ. അബ്രഹാം ജോസഫ്, അബ്ദുസലാം വാണിയമ്പലം, പി.സി ഹംസ, സി. ദാവൂദ് എന്നിവര്‍ സംസാരിച്ചു.
ഞായറാഴ്ച ന്യൂദല്‍ഹി കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ്ബില്‍ നടന്ന പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുജ്തബ ഫാറൂഖ് ആണ് പ്രസിഡന്റ്. കേരളത്തില്‍ നിന്നുള്ള ഫാദര്‍ അബ്രഹാം ജോസഫ്
, കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെ മന്ത്രിസഭയിലെ മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ലളിതാ നായിക്, മുന്‍ ബി.എസ്.പി എം.പി ഇല്യാസ് ഖാസ്മി, മര്‍കസി ജംഇയ്യത്ത് അഹ്ലെ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഖില്‍ജി, ആള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ അഖിലേന്ത്യാ പ്രസിഡന്റും മൌലാന വഹീദുദ്ദീന്‍ ഖാന്റെ മകനുമായ സഫറുല്‍ ഇസ്ലാം ഖാന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.
ഡോ. എസ്.ക്യു.ആര്‍.ഇല്യാസ്
, പി.സി ഹംസ, അജ്മീര്‍ ദര്‍ഗാ ശരീഫ് കമ്മിറ്റി ചെയര്‍മാനും മുന്‍ ബിഹാര്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനുമായ പ്രൊഫ. സുഹൈല്‍ അഹ്മദ് ഖാന്‍, സാമൂഹിക പ്രവര്‍ത്തകരായ രമ പഞ്ചല്‍, ഖാലിദ പര്‍വീന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും പ്രൊഫ.രാമസൂര്യ റാവു(ആന്ധ്ര പ്രദേശ്), സുബ്രഹ്മണി (തമിഴ്നാട്), അഡ്വ. ആമിര്‍ റഷീദ്, അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ എന്നിവര്‍ സെക്രട്ടറിമാരും അബ്ദുസലാം വാണിയമ്പലം ട്രഷററുമാണ്.

 

No comments:

Post a Comment